MANAS MEDIA Reg. No : KERMAL15821

Pravasi

Category: Pravasi

ന്യൂഡല്‍ഹി : പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രവാസികളോടുള്ള അവഗണനയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തിലുള്ള ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ലക്ഷക്കണക്കിനു പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് പുനഃസ്ഥാപിക്കണമെന്നു പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 

കേരളത്തിന്റെ നിര്‍ബന്ധ പ്രകാരമാണ് പ്രവാസികാര്യത്തിനായി മന്ത്രാലയം രൂപീകരിച്ചത്. കടലു പോലുള്ള വിദേശകാര്യ പ്രശ്‌നങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിനു പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മുങ്ങിപ്പോകാതിരിക്കാന്‍ കേരളം നടത്തിയ സമ്മര്‍ദ്ദ ഫലമായാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രവാസികാര്യ മന്ത്രാലയം രൂപീകരിച്ച് മലയാളിയായ വയലാര്‍ രവിയെ മന്ത്രിയാക്കിയത്. പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇതിലൂടെയായി. അതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. എല്ലാ വര്‍ഷവും നടത്തിക്കൊണ്ടിരുന്ന പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷത്തിലൊരിക്കലാക്കിയതും ശരിയായ നടപടിയല്ലെന്നും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

എന്നാല്‍, പ്രവാസികാര്യവകുപ്പ് വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചതിനെ ന്യായീകരിച്ച സുഷമ സ്വരാജ്, നടപടി ഗുണം ചെയ്യുമെന്നാണു പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. മഹാത്മാഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു മടങ്ങിയതിന്റെ ഓര്‍മ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് എല്ലാ വര്‍ഷവും നടത്തുന്നതെന്നും അതു മാറ്റിയതിലൂടെ ഗാന്ധിജിയുടെ സ്മരണയെയാണ് അവഹേളിക്കുന്നതെന്നും സംസ്ഥാന പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫ് ആരോപിച്ചു. വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളുള്ള കേരളത്തിന് ഈ തീരുമാനം അംഗീകരിക്കാനാവില്ല. പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നടപടി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction