MANAS MEDIA Reg. No : KERMAL15821

Pravasi

Category: Pravasi

യു.എ.ഇ : ഒരു സ്വകാര്യ അബുദാബി കമ്പനി വഴി യു.എ.ഇയിലേക്ക് 4000 ദിര്‍ഹംസ് ശബളത്തില്‍ നേഴ്‌സുമാര്‍ എത്തിയിരിക്കുന്നു. നിലവില്‍ 8000 ദിര്‍ഹംസ് തുടക്കം കിട്ടുന്ന ജോലിയില്‍ ഇത്ര കുറഞ്ഞ വേതനം വഴി ജോലിക്കെത്തിയത് തട്ടിപ്പിന് ഇരകളായാണോ എന്ന് അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. മലയാളി നേഴ്‌സുമാര്‍ കുറഞ്ഞ ശമ്പളത്തില്‍ യു.എ.ഇയില്‍ ജോലി ചെയ്യാന്‍ തയ്യാറായാല്‍ ഉയര്‍ന്ന ശമ്പളം വാങ്ങി നിലവില്‍ ജോലി ചെയ്യുന്ന  നേഴ്‌സുമാര്‍ക്ക് ഭീഷണി ഉയര്‍ത്തും എന്ന് പറയപ്പെടുന്നു.

യു.എ.ഇയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കം ഇവര്‍ പലരും ജോലി ചെയ്യുന്നു. കമ്പനി കൂടുതല്‍ തുക ഈടാക്കി ലേബര്‍ സപ്ലെ പോലെ നേഴ്‌സുമാരെ കബളിപ്പിക്കുകയാണെന്നും ആരോപണം ഉയര്‍ന്നു. നിലവില്‍ കൂടുതല്‍ ശമ്പളം കൈപറ്റുന്ന നേഴ്‌സുമാരെ ഭാവിയില്‍ ഒഴിവാക്കി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായവരെ എടുക്കാന്‍ സാധ്യത ഉണ്ടെന്നു യു.എ.ഇയില്‍ നിന്നും 'മനസ്സ് മീഡിയ 'പ്രതിനിധി റിപ്പോര്‍ട്ട് ചെയ്യുന്നു. മുഴുവന്‍ നേഴ്‌സുമാര്‍ക്കും ഭീഷണിയാകുന്ന രീതിയില്‍ നീക്കം നടത്താനും ആലോചന നടക്കുന്നതായും വിവരമുണ്ട് എന്ന് അറിയുന്നു. ഇന്ത്യ തേടുന്ന കുവൈറ്റ് നഴ്‌സിംഗ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസ് ഇതിനു പിന്നില്‍ ഉണ്ടോ എന്നും ആരോപണം ഉണ്ട്. കുറഞ്ഞ ശമ്പളത്തില്‍ ജോലിക്ക് കയറിയവര്‍ക്ക് ഭാവിയില്‍ ശമ്പളം കൂട്ടി നല്‍കുമെന്ന് കമ്പനി പറഞ്ഞതായും ചിലര്‍ പറയുന്നു. നിജസ്ഥിതിയെ കുറിച്ച് അന്വേഷണ വിധേയമാക്കണം എന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction