MANAS MEDIA Reg. No : KERMAL15821

Pravasi

Category: Pravasi

ഡല്‍ഹി: ഈ വര്‍ഷം 2016 ലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം റദ്ദാക്കി. ഈ ഭാരതീയ ദിവസ് സമ്മേളനം റദ്ദാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് കേരളത്തിലെ പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 2016ലെ പ്രവാസി ഭാരതീയ ദിവസ് വേണ്ടെന്ന് വച്ചത് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ്. ഈ തീരുമാനത്തിന്റെ കാരണം ഇതേവരെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതുപോലെ പ്രവാസി ഭാരതീയ ദിവസ് വേണ്ടെന്ന് വച്ച തീരുമാനം ഇതേവരെ പരസ്യപ്പെടുത്തിയിട്ടില്ല.

ഇത് പ്രവാസികളോട് കാണിക്കുന്ന നിര്‍ഭാഗ്യകരമായ സമീപനമാണ്. 1915 ല്‍ മഹാത്മജി ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയതിന്റെ സ്മരണയെ മുന്‍നിര്‍ത്തി 2003 മുതല്‍ എല്ലാ വര്‍ഷവും പ്രവാസി ഭാരതീയ ദിവസ് നടത്തി വരുകയായിരുന്നു. പ്രവാസി ഭാരതീയ ദിവസ് വേണ്ടെന്ന് വച്ച തീരുമാനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രവാസികള്‍ ശക്തമായി പ്രതിക്ഷേധിക്കണമെന്ന് മന്ത്രി പറഞ്ഞു. 

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബിജെപി ഭരണത്തിലെത്തിയപ്പോള്‍ രണ്ടു വര്‍ഷത്തിലൊരിക്കലായി വെട്ടിച്ചുരുക്കുകയും ഈ വര്‍ഷം അത് പൂര്‍ണമായി വേണ്ടെന്നു വയ്ക്കുകയും ചെയ്തത് പ്രവാസി ഭാരതീയരോടു മാത്രമല്ല, ഗാന്ധിജിയോടുമുള്ള അവഹേളനമാണ്. ബിജെപി അധികാരത്തില്‍ വന്നതോടെ പ്രവാസി വകുപ്പിന് നിലവില്‍ പൂര്‍ണ ചുമതലയുള്ള മന്ത്രി പോലും ഇല്ലാത്ത അവസ്ഥയാണ്. വളരയേറെ തിരക്കുകളുള്ള വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനാണ് പ്രവാസി വകുപ്പിന്റെ ചുമതല.

ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഡല്‍ഹിയിലെ പ്രവാസികാര്യ വകുപ്പിന്റെ ഓഫീസില്‍ ഒരു കേന്ദ്രമന്ത്രിയും ഇതേ വരെ തിരിഞ്ഞു നോക്കിയിട്ടില്ല, നാഥനില്ലാത്ത അവസ്ഥയാണ് അവിടെയുള്ളതെന്ന് പ്രവാസി വകുപ്പിലെ ഉദ്യേഗസ്ഥര്‍ പറയുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസി സമൂഹത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം തിരുത്തണമെന്നും ഒരു സഹമന്ത്രിയെ എങ്കിലും പ്രവാസികാര്യ വകുപ്പില്‍ നിയോഗിക്കണമെന്നും കേരളത്തിലെ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction