സാംസ്കാരിക പഠനം, സാംസ്കാരിക ഭൌതികവാദം, മാർക്സിസം എന്നീ ചിന്താധാരകളെ വളരെ ശക്തമായി സ്വാധീനിച്ച ഒരു വെൽഷ് ചിന്തകനും എഴുത്തുകാരനും ആയിരുന്നു റെയ്മണ്ട് വില്ല്യംസ്

 

ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പാതിയെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകന്മാരിൽ ഒരാളായ റെയ്മണ്ട് വില്ല്യംസ് 1921 ഓഗസ്റ്റ്‌ 31 നു വെൽഷ് പ്രവിശ്യയിലെ ഒരു അതിർത്തി ഗ്രാമത്തിൽ ജനിച്ചുവെയിൽസിലെ ഒരു അതിർത്തി ഗ്രാമത്തിൽ ഒരു റെയിൽവേ സിഗ്നൽ ജോലിക്കാരൻറെ മകനായി 1921 ഓഗസ്റ്റ്‌ 31ന് ജനിച്ച റെയ്മണ്ട് വില്ല്യംസ് കേംബ്രിജിലെ ട്രിനിറ്റി കോളേജിൽ നിന്ന് സർവകലാശാലാ വിദ്യാഭ്യാസം നേടി. അവിടെ വെച്ച് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വില്ല്യംസ് എറിക് ഹോബ്സ്ബാമിനോടൊത്ത് റഷ്യ-ഫിന്നിഷ് യുദ്ധത്തെ കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലഖുലേഖ തയ്യാറാക്കുന്ന ജോലി എല്പ്പിക്കപ്പെട്ടു രാഷ്ട്രീയം, സംസ്കാരം, മീഡിയ, സാഹിത്യം മുതലായവയെ കുറിച്ചുള്ള അദ്ദേഹത്തിൻറെ എഴുത്തുകൾ മാർക്സിസ്റ്റ്‌ കലാ-സാംസ്കാരിക വിമർശന ശാഖക്ക് വൻ തോതിൽ സംഭാവന അർപ്പിച്ചു. സ്റ്റുവർട്ട് ഹാൾ, റിച്ചാർഡ് ഹൊഗ്ഗാർട്ട് എന്നിവരോടൊത്ത് സാംസ്കാരിക പഠനത്തിൻറെ തുടക്കക്കാരനായി അറിയപ്പെടുന്നു. സംസ്കാരവും സമൂഹവും, താക്കോൽ പദങ്ങൾ, മാർക്സിസവും സാഹിത്യവും എന്നീ കൃതികൾ സാഹിത്യ-സാംസ്കാരിക പഠന രംഗത്തെ പ്രധാന കൃതികളാണ്.