MANAS MEDIA Reg. No : KERMAL15821

ഈ ഭൂമിയൊന്നു

തിരിച്ചു കറങ്ങിയെങ്കില്‍

എനിക്കെന്റെ ബാല്യം

തിരിച്ചു കിട്ടുമായിരുന്നു

കൗമാരം തിരിച്ചു കിട്ടുമായിരുന്നു

അപ്പൂപ്പനെയും

അമ്മൂമ്മയേയും

തിരിച്ചു കിട്ടുമായിരുന്നു

അപ്പൂപ്പന്റെ

കൈ പിടിച്ചു

പള്ളിക്കൂടത്തിലേക്കുള്ള

യാത്ര

അമ്മൂമ്മയുടെ മടിയിലിരുന്ന്

ആമയുടെയും മുയലിന്റെയും

കഥ

കൊയ്ത്തു കഴിഞ്ഞ പാടത്തു

നെല്‍മണികള്‍ കൊത്തിപ്പറക്കാന്‍

മത്സരിക്കുന്ന പ്രാവുകളുടെ ചിറകടിയൊച്ച.

തുലാവര്‍ഷത്തില്‍  ജീവിതം കരഞ്ഞുതീര്‍ക്കുന്ന

തവളകളുടെ ദീന രോദനം.

പാളയില്‍ കിടത്തി കുളിപ്പിക്കുന്ന

അമ്മയുടെ താരാട്ട്.

ഭൂമിയിലെ ദുഃഖം മറന്ന്

ഒന്നുമറിയാതെ

അമ്മയുടെ ഗര്‍ഭപാത്രത്തില്‍

ഉറക്കം.

ഭൂമി ഒന്ന് തിരിഞ്ഞു കറങ്ങിയെങ്കില്‍

ഇവയെല്ലാം നമുക്ക് സ്വന്തം...

തിരിച്ചുവരില്ല. എന്നറിയാം

എങ്കിലും

വരുമെന്ന പ്രതീക്ഷയില്‍

 

ബിനു അയിരൂര്‍

പ്രവാസമാണീ മരുഭൂമിയില്‍ ഞങ്ങള്‍ക്ക് 

എന്നോ വിരിയും ഒരു പൂക്കളെതേടി

നീരുറവ വറ്റിയ മരുഭൂമിയിലെങ്ങും 

തീരാത്ത കണ്ണുനീര്‍ കഥകളുണ്ട്

എന്നോ വിരിയും മരുപൂക്കളിവിടെ 

ഏതോ കിനാവില്‍ പൊയ്കയായി

യാതനയേറി പിടയുന്ന മനസ്സിന്റെ 

സാന്ത്വനം പ്രവാസിക്കന്യമല്ലേ...

മധുര പ്രതീക്ഷകളുണ്ടെങ്കിലും മധുരിക്കുമൊരു 

ദിനമുണ്ടോ പ്രവാസിയ്ക്ക്

തേടുന്നു ഞങ്ങള്‍ മരുപൂക്കളെ 

ശോമിതമണിഞ്ഞയീ മരുഭൂമിയില്‍

യാതനകള്‍ കൊയ്യുന്ന മരുഭൂമിയിലെങ്ങോ 

നീരാളി പിടുത്തത്തിന്‍ വേരുകളില്ലേ

സ്വപ്‌നങ്ങള്‍ നെയ്യുന്ന പ്രവാസിയ്ക്കായ് 

പൂക്കുമോ പുഷ്പങ്ങളീ മരുഭൂമിയില്‍. മനസ്സ് മീഡിയ

 

കാത്തിരിക്കുന്നു ഞാന്‍ കതിരോല പായയില്‍
കാതോര്‍ക്കുന്നു ഞാന്‍ നിന്‍ കിളിനാദത്തെ
ആരും കൊതിക്കുന്ന നിന്‍മേനി പുണരുവാന്‍
ആരോമല്‍ ചേകവര്‍പോല്‍ കച്ചകെട്ടിടാം
നക്ഷത്രം വിരിയും രാത്രികള്‍ നിനക്കായ് തുറക്കാം
നാലമ്പലം ചുറ്റി പ്രതിഷ്ഠയെ വണങ്ങിടാം.

കൈകുമ്പിളില്‍ നിനക്കായ് വെണ്ണയും നിവേദിച്ച്
കാര്‍വര്‍ണ്ണനായിപോല്‍ അരികിലെത്താം.
നമുക്കായ് ഒരുക്കും കതിര്‍മണ്ഡപത്തെ
മഞ്ഞലോഹത്താല്‍ സൗധം തീര്‍ത്തിടും
ഒരായിരം ഗജകേസരിയെയും ഒരു നാടിനെയും
ഒരുക്കി ഞാന്‍ കാത്തിരിക്കാം.

അന്തഃപുരത്തിന്റെ വാതില്‍ തുറന്ന് നീ
അന്ത്യയാമത്തിലെങ്കിലും വരുമെന്ന് തന്നെ 
ഞാന്‍ ആശിച്ചിടട്ടെ.
അനന്തമായ് നീങ്ങുന്നു ആശകളൊക്കെയും
അന്യമായ് തീരുന്നു ബന്ധങ്ങളൊക്കെയും
തിരികെ വരുമെന്ന് അറിവില്ലെങ്കിലും
ആശിച്ച് പോകുന്നു ഞാന്‍.....    മനസ്സ് മീഡിയ

 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction