MANAS MEDIA Reg. No : KERMAL15821

ശക്തമായ പ്രമേയങ്ങളുടെ അകമ്പടിയില്ലാതെ ലളിതമായ വാക്കുകളിൽ 

ഞാൻ നിന്നോട്‌ പറഞ്ഞതല്ലെ ജീവിതം ആവർത്തനവിരസമായ കൗശലം ആണെന്നു. 

 

അന്നെന്റെ വാക്കുകളിലെ ഉപമയെ നീ പരിഹസിച്ചു മാറ്റിനിർത്തിയപ്പോൾ തീഷ്ണ്മായ ഒരു തത്വസംഹിത അബോർഷനായിപോയ ഒരമ്മയുടെ മാനസികാവസ്ഥയിലേക്കു ഞാൻ താണുപോയതു ഇന്നുമോർക്കുന്നു. 

 

കാലത്തിന്റെ കുത്തൊഴുക്കിൽ നീ രക്ഷയ്ക്കായി ചാടിപ്പിടിച്ചു തെളിവു നിരത്തി കോടതിയെ ചിന്തിപ്പിച്ചതും ഞാൻ ഹരിശ്രീ എഴുതിപ്പിച്ച പാഠം കൊണ്ടായിരുന്നു, 

 

മറന്നതല്ല മറവിയെ കാവലിനു നിർത്തി ഓർമ്മയുടെ ചുവടുചികഞ്ഞു നോക്കുകയായിരുന്നില്ലെ! 

ഇനിയും താലി പറിച്ചെറിയാൻ കാരണങ്ങളുണ്ടോയെന്നു. ...

 

ആർക്കുമൊന്നും മനസ്സിലാകാതെ പ്രക്യാപിതമായ നിയമസംഹിതകളുടെ തൊലിവെളുപ്പിൽ നീ കഴുത്തു നീട്ടിയതു സൈനും കോസും പഠിക്കാതെ പരീക്ഷയ്ക്കിരുന്നപോലെയാണു ..

എങ്കിലുമിനിയും പഠിച്ചു ജയിക്കാം മുൻ കാല ട്യുഷൻ ക്ലാസിലെ അനുഭവമാകുന്ന നോട്ടുബുക്കിന്റെ താളൊന്നു മറിച്ചുനോക്കിയാൽ ...!

 

അമ്മുക്കുട്ടി

 

ഡല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പിന്റെ ഒരു നാളിലാണ് ഞാന്‍ അവനെ കണ്ടു മുട്ടിയത്. എന്റെ നാട്ടുകാരനായതു കൊണ്ട് ഞങ്ങള്‍ക്കു തമ്മില്‍ ഒരു പരിചയപ്പെടുത്തല്‍ വേണ്ടി വന്നില്ല. എനിക്ക് അവനെ കണ്ടപാടെ വലിയ സന്തോഷമായി. സരോജിനി മാര്‍ക്കറ്റില്‍ അവന്‍ ഒറ്റയ്ക്കു കറങ്ങി നടക്കുന്നു. എന്നെക്കാളും ഇളയവന്‍ ആയതിനാല്‍ എടാ - പോടാ എന്ന് വിളിക്കാന്‍ ഒന്നുകൂടി ആലോചിക്കേണ്ടി  വന്നില്ല. ന്യൂ ജെനറേഷന്റെ ഒരു ട്രെന്റും  അതാണല്ലോ? 

ഞങ്ങളുടെ സൗഹൃദം കുറഞ്ഞ സമയം കൊണ്ട് തന്നെ വളരെ അടുത്തു. അപ്പോള ഹോസ്പിറ്റലിലെ എന്റെ ജോലിയുടെ ഇടവേളകളിലും ഒഴിവ് ദിവസങ്ങളിലും അടുത്ത ക്ലിനിക്കില്‍ എക്‌സ്‌റേ ടെക്‌നീഷ്യനായി ജോലി നോക്കുന്ന സഞ്ചിത്തിനെ കാണുന്നതും  സംസാരിക്കുന്നതും എനിക്ക് വളരെ സന്തോഷം ഉളവാക്കുന്ന ഒന്നായി. ഞങ്ങളുടെ  സൗഹൃദവും ബന്ധവും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നത് ഞങ്ങള്‍ തന്നെ അറിഞ്ഞില്ല. 

സൗഹൃദത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് ഞങ്ങള്‍ ശാരീരിക ബന്ധങ്ങളിലേക്ക് വഴുതിപ്പോയി. അവന്‍ എന്നെക്കാളും ആറു വയസ്സിന് പ്രായക്കുറവായിരുന്നുവെങ്കിലും അതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമായിരുന്നില്ല. കാലങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോഴാണ് ഈ സൗഹൃദത്തിന്റെ കുറ്റബോധം അവനുണ്ടായത്. എനിക്കപ്പോഴും ആ ബന്ധത്തില്‍ തെറ്റുണ്ടെന്നു തോന്നിയിരുന്നില്ല. വളരെ യാദൃശ്ചികമായി അവനെന്നോടു പറഞ്ഞു. 

‘ചേച്ചി, എനിക്ക് നാട്ടില്‍ പോകണം. എന്റെ അച്ഛനും അമ്മയും എന്നെ കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു.' എനിക്ക് അതുകേട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ തുടര്‍ന്നു പറഞ്ഞു. 'എന്റെ അമ്മാവന്റെ മകള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നു. ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് അമ്മാവന്റെ മകള്‍ മുറപ്പെണ്ണാണ്.'

അതു കൂടെ കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. എങ്കിലും കുതിര്‍ന്ന കണ്ണുമായി ഞാന്‍ ഹോസ്റ്റലിലേയ്ക്ക് പോയി. ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അന്നു മാത്രമല്ല, പല രാത്രികളിലും. ഞാന്‍ അവനെ കാണാന്‍ പോകാതെ മുറിക്കുള്ളില്‍  തന്നെ ഇരുന്നു. അവന്‍ എന്നെ വിളിച്ചെങ്കിലും ഞാന്‍ ഫോണെടുത്തില്ല. ഒരുപാട് നാള്‍ അങ്ങനെ കഴിഞ്ഞു. ഒരുദിവസം അവന്‍ അപ്പോള ആശുപത്രിയിലെ ആറാമത്തെ ബ്ലോക്കിലെ എന്റെ വാര്‍ഡില്‍ എന്നെ അന്വേഷിച്ച് എത്തി. സ്‌റ്റെയര്‍കേസിന്റെ അടിയിലോട്ട് വിളിച്ച് കൊണ്ടു പോയി എന്നെ കെട്ടി പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു. 'എനിക്ക് നിന്നെ ഉപേക്ഷിക്കാന്‍ പറ്റില്ല. ഒരുപാട് ഞാന്‍ ശ്രമിച്ചുനോക്കി. എനിക്ക് നിന്നെ എന്നും കൂടെ വേണം. നാളെ തന്നെ അല്ലെങ്കില്‍ അടുത്ത ദിവസം തന്നെ നമ്മള്‍ വിവാഹിതരാകണം. എന്റെ വീട്ടില്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു. ആര്‍ക്കും പ്രത്യേകിച്ച്് പ്രശ്‌നമൊന്നുമില്ല.' 

ഇത്രയും സീരിയസ്സായി അവന്‍ പറഞ്ഞപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയത്. എന്റെ ഭര്‍ത്താവ്, കുട്ടികള്‍, എല്ലാം ഞാന്‍ എന്തിന് അവനില്‍ നിന്ന് മറച്ചുവച്ചു. ഇനി ഇതെല്ലാം എങ്ങനെ തുറന്നു പറയും? പറഞ്ഞാല്‍ തന്നെ അവന്റെ പ്രതികരണം എന്തായിരിക്കും? ഡല്‍ഹിയില്‍ യു.പി. ക്കാരനുമായുളള വിവാഹം ഇതുവരെ ഞാന്‍ ആരെയും അറിയിച്ചിട്ടില്ല. ഞാന്‍ അവനെ ഒരുവിധം സമാധാനിപ്പിച്ച് അടുത്ത ദിവസം കാണാമെന്ന് അറിയിച്ച് പറഞ്ഞു വിട്ടു. 

കുവൈറ്റ് മിനിസ്ട്രിയില്‍ ജോലിക്കുള്ള ഇന്റര്‍വ്യു കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു അത്. ഞാന്‍ അവനെയറിയിക്കാതെ പല നുണക്കഥകള്‍ പറഞ്ഞ് കുവൈറ്റിലെ അമേരി ഹോസ്പിറ്റലില്‍ എത്തിപ്പെട്ടു. അവനുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല. അങ്ങനെ നാളുകള്‍ കഴിഞ്ഞുപോയി. 

എന്റെ തലവിധിയോ എന്റെ തെറ്റുകള്‍ക്കുള്ള ദൈവ വിധിയോ എന്നെനിക്കറിയില്ല. യാദൃശ്ചികമായി ഒരുപാട് ദൂരത്തല്ലെങ്കിലും അമേരി ഹോസ്പിറ്റലിന്റെ ജനല്‍ചില്ലുകളിലൂടെ അവനെ വ്യക്തമായിക്കണ്ടു. ഷെര്‍ക്ക്് സൂക്കില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചു കടന്ന് അമേരി ഹോസ്പിറ്റലിന്റെ അടുത്ത വഴിയിലൂടെ കൂട്ടുകാര്‍ക്കൊപ്പം നടന്നു നീങ്ങുന്ന സഞ്ചിത്തിനെ...

ഒരുപാട് ദിനരാത്രങ്ങള്‍ എന്റേതു മാത്രമായ് എന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളപ്പിച്ച ആ യൗവ്വന മുകുളത്തെ ഞാന്‍ പ്രതീക്ഷയോടെ നോക്കി നിന്നു. അവനെ ഒന്നുകൂടി അടുത്തറിയുവാനുള്ള ആശ എന്നിലുദിച്ചു. കുവൈറ്റിനെപ്പോലൊരു സ്ഥലത്ത് അത് അത്ര എളുപ്പമല്ല എന്നറിഞ്ഞിട്ടും ഓരോ ആള്‍ക്കൂട്ടത്തിലും ഞാന്‍ ഇന്നും അവനുവേണ്ടി പരതുന്നു.  മനസ്സ് മീഡിയ

 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction