പഴച്ചാറുകള്‍ പോലെ തന്നെ ആരോഗ്യ ദായകമാണ് പച്ചക്കറി ച്ചാറുകളും .ക്യാരറ്റ് ജൂസ് , തക്കാളി ജൂസ് ,സാലഡ്‌ വെള്ളരി ജൂസ്‌ , ബീറ്റ്റൂട്ട് ജൂസ് തുടങ്ങി എല്ലായിനം പച്ചക്കറികളുടെ ജുസുകളും പോഷക സമ്പന്നം തന്നെ.ബീറ്റ്റൂട്ട് ജൂസ് കുടിച്ചാല്‍ ബിപി കുറയ്ക്കാം.

കാരറ്റ് ജൂസ് ശരീരത്തിന് വളരെ നല്ലതാണ്.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ചുരക്ക ജൂസ് ഒരു ഉത്തമ ഔഷധമായി ഉപയോഗിക്കാം.വെറും വയറ്റില്‍ നെല്ലിക്ക ജൂസ് പതിവാക്കിയാല്‍ പ്രമേഹവും പ്രഷറുമെല്ലാം വഴിമാറും.സാലഡ്‌ വെള്ളരിയുടെ കൂടെ പുതിനയില , പാട നീക്കിയ പാലുകൊണ്ടുണ്ടാക്കിയ തൈര്‌ എന്നിവ ചേര്‍ത്ത് പോഷക സമ്പന്നമായ ജൂസ് ഉണ്ടാക്കാം .