MANAS MEDIA Reg. No : KERMAL15821

അങ്ങനെ വീണ്ടും ജൈവം ജയിച്ചു.... നാലു മാസത്തെ അധ്വാനവും..!

ഏകദേശം ഇരുപതിനായിരം കിലോ നെല്ലുണ്ടാകും.

കാവ്യാമാധവനെയും മാമ്മുക്കോയയെയും കൊണ്ട് സംഗതി ഉഗ്രനാണെന്ന്

പറയിപ്പിക്കാനുള്ള സെറ്റപ്പ് ഇല്ലാത്തതിനാല്‍ നേരിട്ട് വന്നാല്‍ സാധനം അരിയായിട്ടോ നെല്ലായിട്ടോ ചാക്കിലാക്കി കൊണ്ട് പോകാം എന്ന് ഈ യുവ കര്‍ഷകര്‍ അറിയിക്കുന്നു .....തനി ജൈവം...

വാക്കാണ് സത്യം....!

വിളിക്കാം...,9745 590 455, 9142 307613

 

1.ഇപ്പോള്‍ ഏകദേശം വൈകുന്നേരം 7.25 ആയെന്നും പതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കല്‍പ്പിക്കുക.

Read more: ഒറ്റയ്ക്കുള്ളപ്പോള്‍ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം.....?

ദുബായ് :  ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും എമിറേറ്റ്‌സ് ഐ.ഡി കാര്‍ഡില്‍ ഉടന്‍ ഉള്‍പ്പെടുത്തും. ആശുപത്രികളില്‍ പോകുന്ന രോഗികള്‍ തങ്ങളുടെ മെഡിക്കല്‍ രേഖകള്‍ കൈയ്യില്‍ കൊണ്ട് നടക്കേണ്ട. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് ആശുപത്രികള്‍ക്ക് ഇവ പുറത്തെടുക്കാന്‍ കഴിയും. ഇത് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയത്തെയും എമിറേറ്റ്‌സ് ഐഡന്റിറ്റി കാര്‍ഡ് അതോറിറ്റിയേയും ഉദ്ധരിച്ച് അര്‍റുഅ്‌യ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മേഖലയിലെ വഴിത്തിരിവാകുന്ന ഈ സേവനം താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് വൈകാതെ ലഭ്യമാക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമായ ഓരോ വ്യക്തിയുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ആയുഷ്‌ക്കാലം മാറ്റമില്ലാതെ നിലനില്‍ക്കുന്നതിനാല്‍ ഈ സേവനം എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനാവും.   

ഇലക്ട്രോണിക് ചിപ്പിനകത്ത് വിവര ശേഖരണത്തിനായി 12 കോളങ്ങള്‍ അടങ്ങുന്ന പ്രത്യേക സ്ഥലം നീക്കി വെച്ചിട്ടുണ്ട്. പേര്, വയസ്സ്, ജനനത്തീയതി, ജനന സ്ഥലം, മേല്‍ വിലാസം, ഫോട്ടോ, വിരലടയാളം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം രക്ത ഗ്രൂപ്പ്, പകരാവുന്ന രോഗങ്ങള്‍, അലര്‍ജി, അവയവ ദാന സമ്മത പത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ ആരോഗ്യ സംബദ്ധമായ വിവരങ്ങളുമുണ്ടാകും.  ശാരീരിക ന്യൂനതകള്‍, ജന്മ വൈകല്യങ്ങള്‍, വ്യക്തി ഇതിനകം വിധേയമായ ശസ്ത്രക്രിയ, ശസ്ത്രക്രിയയില്‍ കൈക്കൊണ്ട നടപടി ക്രമങ്ങള്‍, രോഗ പ്രതിരോധ കുത്തിവെപ്പുകളും മരുന്നുകളും, ദീര്‍ഘനാളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍, ശരീരത്തില്‍ ഘടിപ്പിച്ച വൈദ്യ ശാസ്ത്ര ഉപകരണങ്ങള്‍, തുടങ്ങിയ മറ്റു വിശദ വിവരങ്ങളും ഉണ്ടാകും. മനസ്സ് മീഡിയ

 

മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളും പ്രയോജനപ്പെടുത്തി അലങ്കാര സസ്യങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തി മനോഹരമായ പൂന്തോട്ടം നിര്‍മ്മിക്കാമെന്ന് തെളിയിക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ ഒരു ഉദ്യാനം. ഓരോ വീട്ടിലും ഉണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ പ്രയോജനകരമായി ഏതു രീതിയില്‍ വിനിയോഗിക്കാം എന്നതിന് തെളിവാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള സീറോ വേസ്റ്റ് ഗാര്‍ഡന്‍ എന്ന ഈ ആശയം. പൊതുജനങ്ങളുടെ ഇടയില്‍നിന്ന് മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടയര്‍, പ്ലാസ്റ്റിക് കുപ്പികള്‍, ടിന്നുകള്‍, കട്ടികൂടിയ കവറുകള്‍, തെര്‍മോകോള്‍ തുടങ്ങി ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റ് വരെ പൂന്തോട്ടം നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

Read more: പാഴ്‌വസ്തുക്കളില്‍ പച്ചപ്പ് നിറയുന്ന സീറോ വേസ്റ്റ് ഗാര്‍ഡന്‍

ഖത്തര്‍: ഗര്‍ഭാശയ അര്‍ബുദ രോഗവുമായി (സെര്‍വിക്കല്‍ ക്യാന്‍സര്‍) ബന്ധപ്പെട്ട ഭീതി ഒഴിവാക്കുന്നതിനായി രോഗ നിര്‍ണയ പരിശോധനയ്ക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്ക് സമ്മാനമായി ആഭരണങ്ങള്‍ നല്‍കാന്‍ ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി തീരുമാനിച്ചു. അന്താരാഷ്ട്ര സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്ക്കരണ മാസാചരണത്തോടനുബന്ധിച്ച് ജനുവരിയിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നിര്‍ബന്ധമായി പരിശോധനയ്ക്ക് വിധേയമാകാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നത്.

Read more: അര്‍ബുദ രോഗ നിര്‍ണയ പരിശോധനയ്ക്ക് വിധേയമായാല്‍ ആഭരണങ്ങള്‍ സമ്മാനം
Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction