MANAS MEDIA Reg. No : KERMAL15821

യു എ ഇ :  ആഘോഷങ്ങളും സീസണുമൊക്കെ കഴിഞ്ഞപ്പോള്‍ ഭൂരിഭാഗം വിമാനകമ്പനികളും യാത്രാനിരക്കുകള്‍ കുത്തനെ കുറച്ചു. സ്‌പൈസ് ജെറ്റാണ് പുതിയ ഓഫറുമായി മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയിലേയ്ക്കള്ള വണ്‍വേ ടിക്കറ്റിന് 193 ദിര്‍ഹമാണ് സ്‌പൈസ് ജെറ്റ് ഈടാക്കുന്നത്. ഇന്ന് (ജനുവരി 27ന്) ബുക്ക് ചെയ്യണം. ഫെബ്രുവരി 1 മുതല്‍ ഏപ്രില്‍ 12 രെ ഈ ബുക്കിംങ്ങില്‍ പറക്കാം. മനസ്സ് മീഡിയ

 

ന്യൂഡല്‍ഹി : ഫേസ്ബുക്ക് ഇന്ത്യയുടെ വരുമാനം 27 ശതമാനം വര്‍ദ്ധിച്ച് 123.5 കോടി രൂപയായി. 2015 മാര്‍ച്ച് മുതലുള്ള കണക്കാണിത്. 97.6 കോടി രൂപയായിരുന്നു ഫേസ്ബുക്കിന്റെ തലേ വര്‍ഷത്തെ വരുമാനം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണക്കുകളില്‍നിന്നാണ് ഈ വിവരം.

ഇന്ത്യയിലെ ഉപയോക്താക്കളില്‍ ഒരാളില്‍നിന്ന് ശരാശരി ഒമ്പതു രൂപയാണ് ഫേസ്ബുക്കിനു ലഭിക്കുന്നത്. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ രണ്ടാമത്തെ മാര്‍ക്കറ്റിംഗ് രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. അമേരിക്കയില്‍ ഒരു ഉപയോക്താവില്‍നിന്ന് 630 രൂപയാണ് ഫേസ്ബുക്ക് സമ്പാദിക്കുന്നത്. ഇത് വിലയിരുത്തുമ്പോള്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫേസ്ബുക്കിന് ഇന്ത്യയില്‍നിന്നുള്ള വരുമാനം വളരെ തുശ്ചമാണ്. ആഗോളതലത്തില്‍ 1250 കോടി ഡോളര്‍ (84,000 കോടി രൂപ) ആണ് ഫേസ്ബുക്കിന്റെ വരുമാനം. മനസ്സ് മീഡിയ

 

അല്‍ഐന്‍ : അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ നാലുദിവസമായി സര്‍വ്വീസ് വര്‍ദ്ധിപ്പിക്കുന്നു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയ സര്‍വ്വീസുകള്‍. നിലവില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വ്വീസുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണിത്. 2016 ഏപ്രില്‍ ഒന്ന് മുതലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുക. രണ്ട് ദിവസങ്ങളില്‍ റാസല്‍ഖൈമ വിമാനത്താവളം വഴിയായിരിക്കും കോഴിക്കോട്ടേക്ക് പോകുക.  

ഇത് റാസല്‍ഖൈമയിലെ  മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യും. വെള്ളി, തിങ്കള്‍ ദിവസങ്ങളിലാണ് അല്‍ഐന്‍ റാസല്‍ഖൈമ കോഴിക്കോട് സര്‍വ്വീസ്.  ഉച്ചക്ക് 1.50ന് അല്‍ഐനില്‍ നിന്ന് പുറപ്പെടും. ശനി, ബുധന്‍ ദിവസങ്ങളില്‍ നേരിട്ട് കോഴിക്കോട്ടേക്കാണ് സര്‍വ്വീസ്. ഉച്ചക്ക് 3.20നാണ് പുറപ്പെടുക. കോഴിക്കോട് നിന്ന് രാവിലെ 10.40ന് പുറപ്പെടും.   

പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതിലൂടെ നിലവിലെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അല്‍ഐനില്‍ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെടുന്ന വിമാനം റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരെ എടുത്ത് പ്രാദേശിക സമയം രാത്രി 8.40ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങും. പുതിയ വിമാന നമ്പര്‍ ഐ.എക്‌സ് 331/332 ആയിരിക്കും. മനസ്സ് മീഡിയ

 

കൊച്ചി : ദുബായില്‍നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചു. ദുബായില്‍നിന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടുന്ന എഐ 934 വിമാനം പ്രാദേശിക സമയം 7.10ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് രാവിലെ 9.35ന് പുറപ്പെടുന്ന എഐ 933 വിമാനം ഉച്ചയ്ക്ക് 12.35ന് ദുബായിലിറങ്ങും. 180 സീറ്റുകളുള്ള എ 320 പുതിയ വിമാനമാണ് സര്‍വ്വീസിനായി ഉപയോഗിക്കുക.

ഷാര്‍ജ കൊച്ചി ഷാര്‍ജ സര്‍വ്വീസ് ജനുവരി 11 മുതല്‍ ഉണ്ടാവില്ലെന്നും മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സിയെയോ എയര്‍ ഇന്ത്യയോ ബന്ധപ്പെട്ട് ബുക്കിങ് സൗജന്യമായി മാറ്റണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ദിവസേനയുള്ള സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു ഭാഗത്തേക്ക് 330 ദിര്‍ഹവും മടക്കയാത്രയടക്കം 785 ദിര്‍ഹവുമായുള്ള പ്രത്യേക നിരക്കും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്്. 30 കിലോഗ്രാം ബാഗേജ് ആണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. മനസ്സ് മീഡിയ

 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction