MANAS MEDIA Reg. No : KERMAL15821

രാജ്യത്തിന്റെ സമയസൂചികകളെ ഫ്രെയിമിലാക്കിയ പ്രമുഖ വാച്ച് നിര്‍മാതാക്കളായ എച്ച്എംടി അവസാന ബാച്ച് നിര്‍മാണത്തിനൊരുങ്ങുന്നു. ഇതിനായി ഹള്‍ഡ്വാനിയിലെ റാണിബാഗിലുള്ള ഫാക്ടറി വീണ്ടും തുറന്നു. ബംഗളൂരുവില്‍നിന്ന് ലഭിച്ച 5,500 വാച്ചുകളുടെ നിര്‍മാണത്തിനാണു ഫാക്ടറി തുറന്നത്. 1.5 കോടി രൂപയുടെ ഓര്‍ഡറാണു കമ്പനിക്കു ലഭിച്ചത്. വരുന്ന മാര്‍ച്ചില്‍ വാച്ചുകളുടെ നിര്‍മാണം പൂര്‍ത്തികരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

നിര്‍മാണപ്രവര്‍ത്തനത്തിനായി ഫാക്ടറിയുടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി പൂട്ടികിടക്കുകയായിരുന്നു എച്ച്എംടി വാച്ച് ഫാക്ടറി. കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതോടെയാണ് കമ്പനിയുടെ 53 വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

1999 -ല്‍ കമ്പനി പുനരുജ്ജീവിപ്പിച്ചെങ്കിലും ലാഭം നേടുന്നതില്‍ കമ്പനി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ 2014 കാലയളവില്‍ 242 കോടി രൂപയാണ് എച്ച്എംടിയുടെ നഷ്ടത്തിന്റെ കണക്ക്.

ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി 1961 -ല്‍ പൊതുമേഖലയില്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്റെ സബ്സിഡയറിയായി വാച്ച് നിര്‍മാണം ആരംഭിച്ച എച്ച്എംടി അന്ന് അഭിമാന സ്തംഭമായിരുന്നു. ദശകങ്ങളുടെ സേവനപാരമ്പര്യം അവകാശപ്പെടാനുള്ള എച്ച്എംടി വാച്ചുകളെ അമുല്യനിധിയായാണ് ഒരു കാലത്ത് ആളുകള്‍ കണ്ടിരുന്നത്.

എച്ച്എംടി വാച്ച് എന്ന പ്രലോഭനം കാട്ടി കുട്ടികളെ പരീക്ഷയ്ക്കു ജയിപ്പിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും വിവാഹസമ്മാനമായി എച്ച്എംടി വാച്ച് നല്‍കുന്നതും അന്നു പതിവുകാഴ്ചയായിരുന്നു.

വാറാങ്കല്‍: ചവറുകൂനയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ പന്നികള്‍ ഭക്ഷിച്ചു. തെലുങ്കാനായിലെ വാറങ്കിലാണ് സംഭവം. വ്യാഴാഴ്ച ചില പ്രദേശവാസികളാണ് പന്നികള്‍ മൃതദേഹത്തിനായി പിടിവലി നടത്തുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസാണ് ജനിച്ച് അധികം ദിവസമാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. പെണ്‍കുഞ്ഞിനെ ഇഷ്ടമല്ലാത്തതിന്റെ പേരില്‍ അമ്മ തന്നെയായിരിക്കാം കുട്ടിയെ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയെ പ്ളാസ്റിക് ബാഗിലാക്കിയാണ് മാലിന്യക്കുമ്പാരത്തില്‍ എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇവിടെ അലഞ്ഞുതിരഞ്ഞിരുന്ന പന്നികളാണ് കുട്ടിയെ ഭക്ഷിച്ചത്. സംഭവത്തില്‍ കേസ് രജിസ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി.

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction