MANAS MEDIA Reg. No : KERMAL15821

ഉള്ളിയും മുളകും തല്ലിയിട്ട മീന്‍കറി

കൊല്ലം കടപ്പുറത്തുകാരുടെ ഒരു പ്രത്യേക മീന്‍കറി. നെയ്യുള്ള ചാള (മത്തി), വാള എന്നീ മീനുകളാണ് ഈ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുക. മത്തി തലയോടുകൂടിയും വാള ചെറിയ കഷണങ്ങളായി മുറിച്ചും വരഞ്ഞെടുക്കണം.

മീന്‍ - അര കിലോ

വറ്റല്‍മുളക് - 30 എണ്ണം

ചെറിയ ഉള്ളി -  100 ഗ്രാം

വെളിച്ചെണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍

പുളി -  നെല്ലിക്കാ വലുപ്പത്തില്‍

വറ്റല്‍മുളകും ഉള്ളിയും രണ്ടുമൂന്ന് തണ്ട് കറിവേപ്പിലയും ചേര്‍ത്ത് അമ്മിയില്‍ ചതച്ചെടുക്കുക. (വറ്റല്‍മുളക് വറക്കരുത്) എളുപ്പം ചതഞ്ഞുവരാനായി കല്ലുപ്പ് ചേര്‍ത്ത് ചതയ്ക്കാം. അരപ്പ് റെഡി. അതിനുശേഷം ഒരു മണ്‍ചട്ടി അടുപ്പില്‍വച്ച് അതിലേക്ക് ഈ അരപ്പിടുക. ഈ അരപ്പിലേക്ക് വാളന്‍പുളി പിഴിയുക. പാകത്തിന് വെള്ളവും ചേര്‍ക്കാം. കറി ചൂടായിവരുമ്പോള്‍ അതിലേക്ക് മീന്‍കഷണങ്ങള്‍ ഇട്ട് അടച്ചുവച്ച് വേവിക്കുക. തിളച്ച് അടപ്പിനുള്ളിലൂടെ ആവിപോവാന്‍ തുടങ്ങുമ്പോള്‍ അടപ്പ് മാറ്റുക. ബാക്കി സമയം തുറന്നാണ് വേവിക്കേണ്ടത്. തുറന്നു വേവിച്ച് വറ്റിച്ചാലേ മീന്‍കറിക്ക് രുചിയുണ്ടാവൂ. വറ്റിവരുമ്പോള്‍ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഒന്നു ചുഴറ്റിച്ചാല്‍ ഇടിവെട്ട് മീന്‍കറി റെഡി. ഇതിന്റെ കോമ്പിനേഷന്‍ കപ്പ, ചോറ്, മോര് കാച്ചിയത് എന്നിവയാണ്

 

സുനില്‍ ഏബ്രഹാം

 

മെട്രോയുടെ ആദ്യ കോച്ചുകള്‍ കേരളത്തിലെത്തി. കഴിഞ്ഞ രണ്ടാം തിയതി ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി അല്‍സ്റ്റൊം പ്ലാന്റില്‍ നിന്ന് പുറപ്പെട്ട മൂന്ന് കൂറ്റന്‍ ട്രെയിലറുകള്‍ ഇന്നു വെളുപ്പിനെയാണ് പാലക്കാട്ട് സംസ്ഥാന അതിര്‍ത്തി കടന്നത്. ആലുവ മുട്ടത്തെ മെട്രോ യാര്‍ഡിലേക്കാണ് കോച്ചു വണ്ടികള്‍ എത്തുന്നത് . വരുന്ന ഇരുപത്തി മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്യും.

 

മുംബൈ: ഇസ്താംബൂളിലേക്കു പുറപ്പെട്ട ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ ഉടമസ്ഥനില്ലാത്ത മൊബൈല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 721 വിമാനമാണു തിരിച്ചിറക്കിയത്. വിശദമായ സുരക്ഷ പരിശോധനയ്ക്കുശേഷം വിമാനം ഉടന്‍ പുറപ്പെടുമെന്നാണു റിപ്പോര്‍ട്ട്.

സോമാലിയയോ എത്യോപ്പിയയോ ഒന്നുമല്ല..... ഇന്ത്യയിലാണു അതും നമ്മുടെ സ്വന്തം കോഴിക്കോട്.....

അഡ്വ. ശ്രീജിത്ത് കുമാര്‍

പട്ടിണിയും രോഗങ്ങളുമായി ഒരു ഊരിലെ ആദിവാസികള്‍ മുഴുവന്‍ ദുരിതത്തിലാണ്. രാവിലെ തന്നെ കുറച്ച് അരിയും, പച്ചക്കറിയും, കപ്പയും, അവിലും, പഴവും, ഓറഞ്ചും, മറ്റുമായി എന്റെ വണ്ടിയില്‍ കൊള്ളാവുന്ന സാധനങ്ങളുമായി നന്മ നിറഞ്ഞ ചില മനുഷ്യര്‍  മലകയറി. കോഴിക്കോട് 

പുല്ലൂരാംപാറ ആദിവാസി കോളനിയിലെ കാഴ്ച്ചകള്‍ അതിദാരുണവും ദയനീയവുമാണ്.... ചിരങ്ങും ചൊറിയും വന്ന് പഴുത്തളിഞ്ഞ വൃണവുമായി കുഞ്ഞുങ്ങള്‍, പട്ടിണി കോലങ്ങളായ സ്ത്രീകള്‍, രോഗികളായി അവശരായ പുരുഷന്മാര്‍....... അടിയന്തിരമായ ഇടപെടലുകള്‍ അനിവാര്യം....

സര്‍ക്കാരും, അധികൃതരും പരാജയപ്പെടുന്നിടത്ത് പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടിവരും... കാരണം ഇവരും മനുഷ്യര്‍ ആണ്. കോളനികള്‍ കയറി ഇറങ്ങി വികസനം പാടുന്ന അധികാരികള്‍ ഇവരെ പട്ടിണിക്കിട്ടു കൊല്ലുന്ന അവസ്ഥ. ആരോഗ്യ പ്രവര്‍ത്തകര്‍ ഈ സമൂഹത്തെ കണ്ടില്ലെന്നു നടിക്കുന്നു. ആദിവാസി പ്രേമം അഭിനയിക്കുന്ന ആളുകള്‍ ഇവരുടെ ദുരിതം കാണുന്നില്ല. കോടികണക്കിന് രൂപ ആദിവാസികള്‍ക്ക് വേണ്ടി ചിലവഴിക്കുമ്പോള്‍ ആരുടെയൊക്കെ പോക്കറ്റുകള്‍ വീര്‍ക്കുന്നു. ആദിവാസികള്‍ പട്ടിണിയിലും രോഗത്തിലുമാണെന്ന് പുറം ലോകം അറിയണം. അധികാരികളുടെ അപ്പക്കഷണം അല്ല വേണ്ടത് വയര്‍ നിറക്കാന്‍ അന്നവും രോഗത്തിന് മരുന്നും വേണം.

 

 

മനാമ: 42,000 അനധികൃത വിദേശ തൊഴിലാളികള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള അനധികൃത വിദേശികളില്‍ 76 ശതമാനത്തോളം പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ രംഗത്ത് വന്നത്. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ആറ് മാസമായി തുടരുന്ന പൊതുമാപ്പ് ഉപയോഗിച്ച് 10,125 വിദേശ തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോയി. 31,894 പേര്‍ രേഖകള്‍ ശരിയാക്കി ഇവിടെ തന്നെ തങ്ങുകയും ചെയ്തിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ ഏറ്റവുമധികം ബംഗാളികളും പിന്നെ ഇന്ത്യക്കാരും തുടര്‍ന്ന് പാകിസ്താനികളുമാണ്. എക്സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ പഠന പ്രകാരം പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള അറബ് രാജ്യങ്ങളില്‍ പ്രഥമ സ്ഥാനമാണ് ബഹ്റൈനുള്ളത്. അന്താരാഷ്ട്ര തലത്തില്‍ 17ാം സ്ഥാനവുമുണ്ട്. 

പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചതായി അദ്ദേഹം അറിയിച്ചു. പൊതുമാപ്പ് വിജയിപ്പിക്കുന്നതിന് പത്രങ്ങളില്‍ പരസ്യം നല്‍കുകയും വിവിധ ഭാഷകളില്‍ ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction