തയ്യാറാക്കാന്‍ ആവശ്യമായ സമയം : 10 മിനിറ്റ്
പാചകം ചെയ്യാന്‍ ആവശ്യമായ സമയം : 20 മിനിറ്റ്
ആവശ്യമായ ഉപകരണങ്ങള്‍:
ദോശക്കല്ല് / പരന്ന ഫ്രയിംഗ് പാന്‍
ചട്ടുകം / പരന്ന മരത്തവി
ചെറിയ ചരുവം / mixing bowl
ചെറിയ കുഴിയുള്ള തവി
ചേരുവകള്‍ : (നാലുപേര്‍ക്ക് കഴിക്കാന്‍ )
മൈദ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന All Purpose Floor : 2 കപ്പ്
തേങ്ങ ചുരണ്ടിയത് : 1 കപ്പ്
പഞ്ചസാര : 2 ടേബിള്‍സ്പൂണ്‍ (ആവശ്യംപോലെ കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
വെള്ളം : 4 കപ്പ്
ഉപ്പ് : 1/2 ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് : 1/2 ടീസ്പൂണ്‍
എണ്ണ / നെയ്യ് : ദോശക്കല്ലില്‍ പുരട്ടാന്‍ വേണ്ടത്
ഉണ്ടാക്കേണ്ട വിധം:
1 മൈദയില്‍ ഉപ്പും കുറേശ്ശെ വെള്ളവും ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ കട്ടയില്ലാതെ കലക്കിയെടുക്കുക.
2 തേങ്ങയും പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും കൂടി നന്നായി കൂട്ടിയിളക്കി വയ്ക്കുക.
3. ദോശക്കല്ലു ചൂടാവുമ്പോള്‍ എണ്ണ പുരട്ടി, കലക്കിവെച്ച മാവു കോരിയൊഴിച്ച് ദോശ പോലെ തീരെ കനം കുറച്ചു ഉണ്ടാക്കുക.
4. ഒരു പുറം വേകുമ്പോള്‍ മറിച്ചിടുക. ഒരു പകുതിയില്‍ തയ്യാറാക്കിവച്ച തേങ്ങ മിശ്രിതം നീളത്തില്‍ നിരത്തുക. മറുപകുതി അതിനു മുകളിലേക്ക് മടക്കുക.
അല്ലെങ്കില്‍
ഒരു പുറം വേകുമ്പോള്‍ മറിച്ചിടുക. നടുവിലായി തയ്യാറാക്കിവച്ച തേങ്ങ മിശ്രിതം നീളത്തില്‍ നിരത്തുക. തേങ്ങ മൂടത്തക്ക വിധത്തില്‍ രണ്ടു സൈഡില്‍ നിന്നും നടുവിലേക്ക് മടക്കുക.
പ്രേമലേഖനത്തിന്റെ മധുരം കിനിയുന്ന മടക്കപ്പം തയ്യാര്‍.
പൊടിക്കൈകള്‍
1. ഒരു കപ്പ് മാവിന് ഒരു മുട്ട എന്ന തോതില്‍ ചേര്‍ത്താല്‍ സ്വാദും ഭംഗിയും കൂടും.
2. ജീരകത്തിന്റെ സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് തേങ്ങ മിശ്രിതത്തില്‍ ഒരു നുള്ള് ജീരകം കൂടി ചേര്‍ക്കാം.
3. മാവുണ്ടാക്കാന് 1:1 എന്ന തോതില്‍ പാലും വെള്ളവും ചേര്‍ക്കാം.
4. നോണ്‍സ്റ്റിക് പാനുപയോഗിച്ചാല് എണ്ണയുടെ ഉപയോഗം ഒഴിവാക്കാം.
5. മിതമായ ചൂടില്‍ പാചകം ചെയ്യാന്‍ ശ്രദ്ധിക്കുക.
(തട്ടുകട) മനസ്സ് മീഡിയ
- Published Date
- Written by Editor
- Hits: 519