MANAS MEDIA Reg. No : KERMAL15821

നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത ഒരു ചെടിയാണ് പെപ്പിനോ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്ത് വരുന്നു. അമേരിക്ക, ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇസ്രായേല്‍, കൊളംബിയ, ഇക്വഡോര്‍, ബൊളീവിയ, പെറു, ചിലി, കെനിയ തുടങ്ങി വിവിധ ലോകരാജ്യങ്ങള്‍ ധാരാളമായി പെപ്പിനോ കൃഷി ചെയ്ത് വരുന്നു..

ഇടുക്കി ജില്ലയിലെ സംസ്ഥാന കൃഷി വകുപ്പിന്റെ വണ്ടിപ്പെരിയാര്‍ സംസ്ഥാന പച്ചക്കറി ഫാമില്‍ ധാരാളമായി പെപ്പിനോ കൃഷി വ്യാപിച്ചിട്ടുണ്ട്. തക്കാളി, വഴുതന, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്ന സൊളനേസിയേ കുടുംബത്തില്‍പ്പെട്ട ഒരു വിളയാണ് പെപ്പിനോ. സൊളാനം മുന്‍സേറ്റം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പെപ്പിനോയുടെ ജന്മദേശം തെക്കേ അമേരിക്കയാണ്. വിറ്റാമിന്‍ എ, സി, കെ പ്രോട്ടീനുകളുടെ കലവറയാണ് പെപ്പിനോ പഴം. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, ഹൃദ്‌രോഗം, ഡയബറ്റിസ് എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. പൂര്‍ണ്ണമായും സോഡിയം വിമുക്തമായ പെപ്പിനോ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയപേശികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കുന്നു. ധാരാളമായി നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനപ്രക്രിയ സുഗമമാക്കാന്‍ ഉത്തമമാണ്. 

പെപ്പിനോ ചെടിയുടെ പഴത്തിന് കുറഞ്ഞ തോതില്‍ കലോറിക മൂല്യം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും, ശരീര ക്ഷീണം അകറ്റുന്നതിനും, വേദനകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കായ് ഉണ്ടാകാന്‍ പരാഗണം ആവശ്യമില്ലാത്ത ചെടിയാണ് പെപ്പിനോ എന്നതിനാല്‍ ഗ്രീന്‍ഹൗസ് കൃഷിക്ക് അനുയോജ്യമാണ്. പഴുത്ത പെപ്പിനോ കായ്കള്‍ മഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്. വാഴപ്പഴത്തിന്റെയും വെള്ളരിയുടെയും തേനിന്റെയും രുചിയോടൊപ്പം പുളിരസം കൂടി ചേര്‍ന്നതാണ് ഇതിന്റെ സ്വാദ്.

ചെടിച്ചട്ടികളിലും വീട്ടുമുറ്റത്തും ആലങ്കാരിക സസ്യമായി പെപ്പിനോ കൃഷിചെയ്യാന്‍ സാധിക്കുമെന്ന് വണ്ടിപ്പെരിയാര്‍ സംസ്ഥാന വെജിറ്റബിള്‍ ഫാം സൂപ്രണ്ട് എന്‍.എസ്. ജോഷ് പറഞ്ഞു. രോഗകീട ബാധകള്‍ കുറവായതിനാലും തണ്ടുകള്‍ മുറിച്ച് നട്ട തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാലും വീടുകളില്‍ പ്രത്യേക പരിചരണം കൂടാതെ സ്വന്തമായി പെപ്പിനോ ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കും. ആരോഗ്യ പോഷകങ്ങളുടെ കലവറയായ പെപ്പിനോ ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന മലയാളിയുടെ തീന്‍മേശയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഫലമാണ്. വണ്ടിപ്പെരിയാറിലുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറിത്തോട്ടത്തില്‍ നിന്നും പെപ്പിനോ ചെടികള്‍ ലഭിക്കും. മനസ്സ് മീഡിയ

 

സെക്‌സ് റോബോര്‍ട്ടുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെ. ഈ വര്‍ഷം വിപണി സെക്‌സ് റോബോര്‍ട്ടുകള്‍ കൈയ്യടക്കുമെന്ന പ്രവചനം നേരത്തെ മുതല്‍ തന്നെ ഉണ്ട്. ഈ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഈ വര്‍ഷത്തെ ടെക് ട്രെന്‍ഡ് മുന്നോട്ട് വയ്ക്കുന്നത്. ഈ വര്‍ഷം സെക്‌സ് റോബോര്‍ട്ടുകള്‍ക്ക് ആവശ്യക്കാരേറുമെന്നാണ് റിപ്പോര്‍ട്ട്.

സെക്‌സ് റോബോര്‍ട്ടുകള്‍ ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ച വിഷയമായിക്കഴിഞ്ഞു. ലൈംഗിക വിപണിയില്‍ വലിയ വിപ്ലവമായി സെക്‌സ് റോബോര്‍ട്ടുകള്‍ മാറുമെന്നാണ് സണ്ടര്‍ലാന്‍ഡ് സര്‍വ്വകലാശാലയിലെ ഡോ. ഹെലന്‍ ഡ്രിസ്‌കോള്‍ പറയുന്നത്. ലൈംഗികത മാത്രമല്ല, പ്രണയവും റോബോട്ടുകള്‍ക്ക് സാധ്യമാകുമെന്ന് ഡ്രിസ്‌കോള്‍ പറയുന്നു. മനുഷ്യര്‍ യന്ത്ര പങ്കാളിയെ പ്രണയിക്കുന്ന കാലം അത്ര അകലെയല്ലെന്ന് ഡ്രിസ്‌കോള്‍ പറയുന്നു. മനസ്സ് മീഡിയ

 

നിങ്ങള്‍ ഇതു കേട്ട് ഞെട്ടണ്ടാ. കണവ കൊണ്ട് നമുക്ക് ഒരു അടിപൊളി തോരന്‍ ഉണ്ടാക്കി നോക്കാം അല്ലെ. 

ചേര്‍ക്കേണ്ടവ: 

കണവ വൃത്തിയാക്കി അരിഞ്ഞത് 2 കപ്പ്

ഇഞ്ചി - 1 കഷ്ണം

തേങ്ങ ചിരകിയത് - 1 കപ്പ്

മുളകുപൊടി - 1 ടീസ്പൂണ്‍

കടുക്, ഉഴുന്ന് - ആവശ്യത്തിന്

വെളുത്തുള്ളി - അഞ്ച് അല്ലി

ഉപ്പ് - ആവശ്യത്തിന്

വറ്റല്‍ മുളക് - മൂന്ന്

കറിവേപ്പില - രണ്ട് ഇതള്‍

ഉണ്ടാക്കുന്ന വിധം: 

കണവ അരിഞ്ഞത് ഇഞ്ചി തൊലി കളഞ്ഞ് ചതച്ചതും ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. പാകത്തിനു വെന്തു കഴിയുമ്പോള്‍ ഇറക്കിവയ്ക്കുക. കടുകു വറുത്തതില്‍ ഉഴുന്നിട്ട് ചുവന്ന നിറമാകുമ്പോള്‍ വറ്റല്‍ മുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കണവ വേവിച്ചത് കുടഞ്ഞിടുക. തേങ്ങ മുളകുപൊടി ചേര്‍ത്ത് ഒന്നു ചതച്ച ശേഷം അതുകൂടി ചീനച്ചട്ടിയിലേക്ക് ഇടുക. ഒന്നുകൂടി ചേരുവകള്‍ വെന്തുപിടിക്കും വരെ ഇളക്കുക. ചൂടോടെ വിളമ്പുക. 

സുനില്‍ എബ്രഹാം - 

മനസ്സ് മീഡിയ

 

തിരുവനന്തപുരം : 2015 മണ്ണ് വര്‍ഷത്തിന് നന്ദിചൊല്ലി 2016 പയര്‍വര്‍ഷത്തെ വരവേല്‍ക്കുന്ന ജൈവപര്യടനം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലും പൂര്‍ത്തിയായി. ജനുവരി ഒന്നിനാണ് പഞ്ചായത്തില്‍ ജൈവപര്യടനം ആരംഭിച്ചത്. വാര്‍ഡുകളിലെ ജൈവ ക്ലബ്ബുകളിലേക്കും ജനങ്ങളിലേക്കും പയര്‍വര്‍ഷാചരണത്തിന്റേയും ജൈവകൃഷിയുടേയും സന്ദേശമെത്തിക്കുന്ന പര്യടനം നന്ദിയോട് കൃഷിഭവന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. 

എട്ടിന പയര്‍കൂട്ടില്‍ തയ്യാറാക്കിയ പ്രോട്ടീന്‍ കലവറയും കോഡ് ലിവര്‍ ഓയിലിന്റെ ഗുണം പകരുന്ന അഗസ്തിയില ജ്യൂസും ജൈവക്ലബ്ബില്‍ വിതരണം ചെയ്തു. മണ്‍കലത്തിലാണ് പയര്‍ കൂട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം അന്താരാഷ്ട്ര പയര്‍ വര്‍ഷ ലോഗോയും പ്രദര്‍ശിപ്പിച്ചു.

അതാത് വാര്‍ഡ് മെമ്പര്‍മാര്‍ അധ്യക്ഷത വഹിക്കുന്ന വേദിയിലാണ് ജൈവക്ലബ്ബുകളിലെ അംഗങ്ങള്‍ക്ക് ക്ലാസുകളെടുക്കുന്നത്. ജൈവം എന്നാല്‍ കേവലം കൃഷി മാത്രമല്ല ഭക്ഷണവും സംസ്‌ക്കാരവുമാണെന്നു വിളംബരം ചെയ്യലാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നന്ദിയോട് കൃഷി ഓഫീസര്‍ എസ്. ജയകുമാര്‍ പറഞ്ഞു.  

കഴിഞ്ഞ വര്‍ഷവും നന്ദിയോട് കൃഷിഭവന്റെ നേതൃത്വത്തില്‍ ജൈവപര്യടനം നടത്തിയിരുന്നു. കേരളത്തിലെ വാര്‍ഡുതലങ്ങളില്‍ ജൈവ ക്ലബ്ബ് എന്ന ആശയം ഫലവത്തായി നടപ്പിലാക്കുന്ന പഞ്ചായത്തുകളില്‍ മുന്‍നിരയിലാണ് നന്ദിയോട്. മനസ്സ് മീഡിയ

 

തുടര്‍ച്ചയായി 27 മണിക്കൂര്‍ 20 മിനിറ്റ് 50 സെക്കന്റ് സമയം പുല്ലാംകുഴല്‍ വായിച്ച് മലയാളി കലാകാരന്‍ മുരളി നാരായണ്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. യു.ആര്‍.എഫ്. ലോക റെക്കോര്‍ഡും ഏഷ്യന്‍ റെക്കോര്‍ഡും ഇനി മുതല്‍ ഈ തൃശൂര്‍ക്കാരന് സ്വന്തം. യു.കെ.യിലെ കാതറിന്‍ ബ്രൂക്‌സ് നേടിയ 25 മണിക്കൂര്‍ 46 മിനിറ്റിലെ റെക്കോര്‍ഡാണ് മുരളി ഇന്ന് 10.31ഓടെ മറികടന്നത്.

Read more: പുല്ലാങ്കുഴലൂതി തൃശൂക്കാരന്‍ മുരളി ഗിന്നസിലേക്ക്....
Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction