Articles
വാവ സുരേഷ് ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പാമ്പ് പിടുത്ത വീരന്. നാട്ടിന് പുറത്തു നിന്നും വാവ പിടിച്ചു വനത്തില്‍ വിട്ട പാമ്പുകളുടെ എണ്ണം കൂടി. വനം വകുപ്പില്‍ കിട്ടിയ ജോലി പോലും വേണ്ടെന്നു വെച്ചു വാവ സുരേഷ് പാമ്പുകളുടെ തോഴന് ആയി. തിരുവിതാംകൂറിലും, മധ്യതിരുവിതാംകൂറിലും ഉള്ളവര്‍ക്ക് വാവ കണ്‍കണ്ട ദൈവം. നാട്ടിന് പുറത്തു പാമ്പുകളെ കണ്ടാല്‍ ഉടന്‍ വാവക്ക് വിളി എത്തും. പറഞ്ഞ സ്ഥലത്ത് എത്തി ഏതു കൊടിയ പാമ്പിനെയും പിടിച്ചു കാട്ടില്‍ വിട്ടാല്ലേ വാവയുടെ പണി തീരൂ.
സ്ഥലം തിരുവനന്തപുരം ജില്ലയില്‍, ശ്രീകാര്യവട്ടത്ത്. ഉരഗങ്ങളെ നന്നേ ചെറുപ്പം മുതല്‍ (12 വയസ്സ് മുതല്‍) കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ചെറുപ്പം മുതല്‍ തുടര്‍ന്ന് പോരുന്ന നിരീക്ഷണങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നത്.
ഇത് വരെ ഏകദേശം 300 പ്രാവശ്യത്തോളം പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. എങ്കിലും പത്ത് തവണ മാത്രമേ ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കേണ്ടി വന്നിട്ടുള്ളൂ: പാമ്പുകളെ കണ്ടാല്‍ ഫോണ്‍ വിളിച്ച് പറഞ്ഞാലുടന്‍ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇതുവരെ ഏകദേശം 4200 ന് മുകളില്‍ പാമ്പുകളെ പിടികൂടി...
ഇതില്‍ 3000ത്തിന് മുകളില്‍ മൂര്ക്കന് പാമ്പുകളും, 74 രാജ വെമ്പാലയും ഉള്‍പ്പെടുന്നു. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തില്‍ തുറന്ന് വിടുകയാണ് പതിവ്. ഭൂമുഖത്തെ പാവം ജീവികള്‍ പാമ്പുകള്‍ എന്ന് വാവ പറയും. സ്വയരക്ഷക്ക് വേണ്ടിയേ പാമ്പ് കടിക്കൂ. വാവയും പാമ്പും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധം. എവിടെ പാമ്പുകളെ കാണുന്നോ അപ്പോള്‍ മുതല്‍ വാവക്ക് ജോലി കൂടും. ദിനവും പത്തു സ്ഥലത്ത് നിന്ന് എങ്കിലും വാവക്ക് വിളി വരും. എല്ലായിടവും എത്തി പാമ്പിനെ പിടിച്ചു കാട്ടില്‍ അയക്കുന്ന വാവ പാമ്പുകളെ പറ്റി ഒരു പുസ്തകവും രചിച്ചു.